Type Here to Get Search Results !

Bottom Ad

ഇനി ചികിത്സക്കും ആധാര്‍ കാര്‍ഡ് മൊഗ്രാല്‍ പുത്തൂരില്‍ 'ആര്‍ദ്രം' പദ്ധതി


കാസര്‍കോട് (www.evisionnews.co): ഗ്യാസ് സബ്‌സിഡി, ബാങ്ക് അക്കൗണ്ട്, ക്ഷേമ പെന്‍ഷന്‍, റേഷന്‍ കാര്‍ഡ്, മൊബൈല്‍ സിം എന്നിവക്ക് പിന്നാലെ 'ചികിത്സ കിട്ടാനും ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്യണം. സംസ്ഥാന സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കുന്ന ഇ- ഹെല്‍ത്ത് പദ്ധതിക്കാണ് കുടുംബനാഥന്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരുടെ മുഴുവന്‍ ആധാര്‍ ഇ- ടാബുമായി ബന്ധിപ്പിക്കുന്നത്. ഇതിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. 

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് ഇവ ചെയ്യുന്നത്. സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാനും സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ നല്‍കാനുമാണ് ഇ-ഹെല്‍ത്ത് പദ്ധതി തുടങ്ങുന്നത്. ഇതിനായി തെരെഞ്ഞെടുത്ത പി.എച്ച്.സി.കളെ സി.എച്ച്.സികളായി ഉയര്‍ത്തി ആര്‍ദ്രം പദ്ധതിയും തുടങ്ങുന്നു. ജില്ലയില്‍ ആദ്യഘട്ടത്തില്‍ മൊഗ്രാല്‍ പി.എച്ച്.സിയെയാണ് തെരഞ്ഞെടുത്തത്.

ഇ-ഹെല്‍ത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ആധാര്‍ ഇ- ടാബുമായി ബന്ധിപ്പിക്കുന്നതിന് മൊഗ്രാല്‍ പുത്തൂരില്‍ തുടക്കമായി. കുന്നില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായനശാലയില്‍ നടന്ന പരിപാടി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പി സലാഹുദ്ദീന്‍, സി.പി അബ്ദുല്ല, നൗഷാദ്, സുഹറ, ബദ്‌റുല്‍ മുനീര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ബി. അഷ്റഫ്, ജയറാം, ഇന്ദിര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad