Type Here to Get Search Results !

Bottom Ad

അജാനൂരില്‍ യൂത്ത് ലീഗ് സംഗമവും കൗണ്‍സില്‍ മീറ്റും 20 മുതല്‍

അജാനൂര്‍ (www.evisionnews.in): ഫാസിസത്തിനെതിരെ മതേതര പ്രതിരോധമെന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി അജാനൂര്‍ പഞ്ചായത്തില്‍ ശാഖാ സംഗമവും കൗണ്‍സില്‍ മീറ്റും 20 മുതല്‍ നടക്കുമെന്ന് പ്രസിഡണ്ട് ഇഖ്ബാല്‍ വെള്ളിക്കോത്ത്, ജനറല്‍ സെക്രട്ടറി നദീര്‍ കൊത്തിക്കല്‍ അറിയിച്ചു. 25 വരെ ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ ശാഖാ പര്യടനം നടത്തും. തുടര്‍ ദിവസങ്ങളില്‍ സെപ്റ്റംബര്‍ 20 വരെ പഞ്ചായത്തിലെ മുഴുവന്‍ ശാഖകളിലും ശാഖാ സംഗമങ്ങളും കൗണ്‍സില്‍ മീറ്റും നടക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad