ന്യൂഡല്‍ഹി (www.evisionnews.co): ആധാര്‍ വിവരങ്ങള്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് പരിശോധിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ തെറ്റെന്ന് വിവരാവകാശരേഖ. ആധാര്‍ വിവരങ്ങള്‍ 'പൂര്‍ണമായും' വിദേശ കമ്പനിക്ക് പരിശോധിക്കാനാവുമെന്നാണ് വിവരാവകാശ രേഖ പറയുന്നത്.
സുപ്രീം കോടതിയിലെ സ്വകാര്യത കേസില്‍ കക്ഷിയായിരുന്ന ബംഗളൂരുവിലെ മാത്യു തോമസ് നല്‍കിയ വിവരാവകാശ അപേക്ഷയാണ് ആധാര്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭ്യമാണെന്ന കാര്യം വ്യക്തമാക്കുന്നത്. യു.എ.ഡി.എ.ഐക്ക് ബയോമെട്രിക് ഉപകരണങ്ങള്‍ നല്‍കിയ കമ്പനികളില്‍ ഒന്നായ യു.എസിലെ എല്‍-ഒന്ന് ഐഡന്റിറ്റി സൊലൂഷന് ആധാര്‍ വിവരങ്ങള്‍ ജോലിയുടെ ഭാഗമായി ലഭിക്കുമെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത്. കൂടാതെ മോര്‍ഫോ, അക്സഞ്ചര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്എന്നീ കമ്പനികള്‍ക്കും സമാനമായ കരാര്‍ നല്‍കിയിട്ടുണ്ടെന്ന് മറുപടിയില്‍ പറയുന്നു.
Post a Comment
0 Comments