Type Here to Get Search Results !

Bottom Ad

ചിങ്ങം ഒന്ന്:കോളിയടുക്കം സ്‌കൂളിൽ കർഷകർക്ക് ആദരം; കൃഷിയും തുടങ്ങി

പെരുമ്പള:(www.evisionnews.co) കോളിയടുക്കം ഗവ. യു പി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെയും പി ടിഎ യുടെയും നേതൃത്വത്തിൽ കർഷകദിനമായ ചിങ്ങം ഒന്നിന് സ്കൂൾ അസ്സംബ്ലിയിൽ വെച്ച് കർഷകരെ ആദരിച്ചു.വാർഡ് മെമ്പർ വി ഗീത ഉദ് ഘാടനം ചെയ്തു.അണിഞ്ഞയിലെ എ കുമാരൻ നായർ നെച്ചിപ്പടുപ്പ് , കുണ്ടടുക്കത്തെ പി ലക്ഷ്മിയമ്മ,പെരുമ്പള ചെല്ലുഞ്ഞിയിലെ തമ്പായിയമ്മ, വയലാംകുഴിയിലെ എ കുഞ്ഞിരാമൻ നായർ എന്നീ കർഷകരെ ഹെഡ്മാസ്റ്റർ എ പവിത്രനും പിടിഎ പ്രസിഡണ്ട് പി വിജയനും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. മനോജ് കുമാർ, പ്രസീജ അണിഞ്ഞ, പി നാരായണൻ, സുനീഷ്‌കുമാർ, കെവനജകുമാരി, വിനോദ്കുമാർ പെരുമ്പള, കരുണാകരൻ കാനാവീട്ടിൽ, പി.മധു, കൃഷി അസിസ്റ്റന്റ് ഹരീന്ദ്രൻ എന്നിവർ പ്രസം ഗിച്ചു. സ്കൂളിന്റെ വിശാലമായപറമ്പിൽ കുട്ടികൾ കൃഷിയും തുടങ്ങി. വെണ്ട, ചീര, പയർ, മുളക്, വഴുതന എന്നീ പച്ചക്കറികളുടെ വിത്ത് ചെമ്മനാട് കൃഷിഭവനാണ് നൽകിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad