Type Here to Get Search Results !

Bottom Ad

തിരക്കഥാകൃത്ത് സി.വി ബാലകൃഷ്ണനെ ആദരിക്കും

കാഞ്ഞങ്ങാട്: (www.evisionnews.co) നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി ബാലകൃഷ്ണനെ മാനവ സംസ്‌കൃതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 29, 30 തിയതികളില്‍ പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 29ന് പത്ത് മണിക്ക് കഥാകൃത്ത് ടി. പത്മാനഭന്‍ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ പി.ടി തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. 

എം. മുകുന്ദന്‍ സി.വി ബാലകൃഷ്ണനെ ആദരിക്കും. എം.എ റഹ്്മാന്‍ പരിചയപ്പെടുത്തും. കേന്ദ്ര സര്‍വകശാല വി.സി ഡോ.ജി ഗോപകുമാര്‍ മുഖ്യാതിഥിയായിരിക്കും. സി.വിയുടെ സര്‍ഗാത്മകതയെ അടയാളപ്പെടുത്തുന്ന ഡോ. എ.എം ശ്രീധരന്‍ സമാഹരിച്ച പ്രബന്ധങ്ങളുടെ സമാഹാരം കണ്ണൂര്‍ സര്‍വകശാല രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് പ്രകാശനം ചെയ്യും. രാജേന്ദ്ര എടുത്തുംകര മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ സാഹിത്യകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ സംസാരിക്കും. 

വൈകിട്ട് 5.30ന് പി.സി ഹരീഷ് രചനയും സംവിധാനവും നിര്‍വഹിച്ച് പി. അഥീന അഭിനയിക്കുന്ന ആയുസിന്റെ പുസ്തകം നാടാകാവിഷ്‌കാരം അരങ്ങേറും. 30ന് രാവിലെ കഥ- തിരക്കഥ സെമിനാര്‍, തുടര്‍ന്ന് സൗഹൃദ സദസ്. വൈകിട്ട് നാലു മണിക്ക് സമാപന സമ്മേളനം തമിഴ്, മലയാളം എഴുത്തുകാരന്‍ ജയമോഹന്‍ ഉദ്ഘാടനം ചെയ്യും. എം. അസിനാര്‍ അധ്യക്ഷത വഹിക്കും. കെ.പി കുഞ്ഞിക്കണ്ണന്‍, ആര്യാടന്‍ ഷൗക്കത്ത് മുഖ്യാതിഥിയായിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad