മക്ക: (www.evisionnews.co) സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ച മുഴുവന്‍ തീര്‍ഥാടകരും പുണ്യഭൂമിയിലെത്തി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് രാജാവിന്റെ അതിഥികളായി ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നത്.
രാജാവിന്റെ അതിഥികളായി 3300 തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ അവസാന സംഘവും മക്കയിലെത്തി. പലസ്തീന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്ന് ആയിരം തീര്‍ഥാടകര്‍ വീതം രാജാവിന്റെ അതിഥിയായി ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കും. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെയും ഭീകരാക്രമണങ്ങളില്‍ മരിച്ച ഈജിപ്ത് സൈനികരുടെയും ബന്ധുക്കള്‍ക്കാണ് രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം നല്‍കിയിട്ടുളളത്. യെമെനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെ മരിച്ച സുഡാന്‍ സൈനികരുടെ ബന്ധുക്കളും രാജാവിന്റെ അതിഥിയായി എത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഖത്തര്‍ പൗരന്‍മാരായ മുഴുവന്‍ തീര്‍ഥാടകരും രാജാവിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കും. മക്കയിലെയും മദീനയിലെയും ആഡംബര ഹോട്ടലുകളിലാണ് ഇവര്‍ക്കു താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. പുണ്യസ്ഥലങ്ങളില്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് അതിഥികള്‍ക്ക് സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. സൗദി ഭരണാധികാരിയുടെ ആതിഥിയായി ഹജ്ജ് നിര്‍വഹിക്കുന്നതിനുളള പദ്ധതി ആരംഭിച്ചതിനുശേഷം ലോക രാജ്യങ്ങളില്‍നിന്നുള്ള 27,000 തീര്‍ഥാടകര്‍ അവസരം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Post a Comment
0 Comments