ബന്തടുക്ക: (www.evisionnews.co) ചാമക്കൊച്ചി വന മേഖലയില്‍ എക്സൈസ്-വനം വകുപ്പ്- പൊലീസ് സംയുക്തമായി നടത്തിയ റെയ്ഡില്‍ 500 ലിറ്റര്‍ ചാരായ വാഷ് പിടികൂടി. വനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ ബാരലുകളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്. ഓണം ലക്ഷ്യമാക്കി ചാമക്കൊച്ചി മേഖലയില്‍ വന്‍ തോതില്‍ ചാരായ വാറ്റ് നടക്കുന്നതായി എക്സൈസ് ഇന്റലിജന്‍സിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും വനം വകുപ്പും ആദൂര്‍, ബേഡകം പൊലീസും സംയുക്തമായാണ് വനത്തിനകത്ത് റെയ്ഡ് നടത്തിയത്.
എന്നാല്‍ വാറ്റുകാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഓണക്കാലത്തും ചാമക്കൊച്ചി വന മേഖലയില്‍ നിന്നു വന്‍ തോതില്‍ ചാരായ വാഷ് പിടികൂടിയിരുന്നു.
Post a Comment
0 Comments