Type Here to Get Search Results !

Bottom Ad

23 വര്‍ഷത്തിനു ശേഷം മോഷണ കേസ് പ്രതി അറസ്റ്റില്‍


കാഞ്ഞങ്ങാട്: (www.evisionnews.co) 23 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജസ്ഥാനില്‍ ജോലിക്കു നിന്ന വീട്ടില്‍ നിന്നു പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി കടന്നു കളഞ്ഞയാള്‍ അറസ്റ്റില്‍. വെള്ളരിക്കുണ്ടിലെ ഹമീദ് എന്നയാളാണ് അറസ്റ്റിലായത്. വെള്ളരിക്കുണ്ട് പൊലീസിന്റെ സഹായത്തോടെ രാജസ്ഥാന്‍ പൊലീസാണ് ഹമീദിനെ വീട്ടില്‍ നിന്നും പിടികൂടിയത്. 1994ല്‍ ആണ് കേസിനാസ്പദമായ സംഭവം. ജോലിക്കു നിന്ന വീട്ടില്‍ നിന്നു പണവും ടി വിയും മറ്റും മോഷ്ടിച്ച് കടന്നു കളഞ്ഞുവെന്നാണ് കേസ്. സംഭവത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍ കഴിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad