Type Here to Get Search Results !

Bottom Ad

200 രൂപയുടെ നോട്ട് നാളെ പുറത്തിറക്കും; നോട്ടില്‍ സാഞ്ചി സ്തൂപത്തിന്റെ ചിത്രം


ന്യൂഡല്‍ഹി (www.evisionnews.co) രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച പുറത്തിറങ്ങും. മഹാത്മാ ഗാന്ധി സീരിസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങുന്നത്. ആര്‍ബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകളില്‍നിന്നും ചില ബാങ്കുകള്‍ വഴിയുമായിരിക്കും നോട്ടുകള്‍ പുറത്തിറക്കുക.

രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. പുറകുവശത്തായാണ് ചിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, 2000 രൂപയുടെ കറന്‍സി നിരോധനം പരിഗണനയിലില്ലെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ക്ക് ക്ഷാമമുണ്ടെന്ന പരാതിക്കു പരിഹാരമായാണ് 200 രൂപ നോട്ട് ഉടന്‍ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പുതിയ 50 രൂപ നോട്ടിന്റെ ഡിസൈന്‍ പുറത്തിറക്കിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad