Type Here to Get Search Results !

Bottom Ad

ചരിത്രം സൃഷ്ടിച്ച് ലെസ്ബിയന്‍ മിശ്രവിവാഹം; 20 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഹിന്ദുസ്ത്രീ യഹൂദ വനിതയെ വിവാഹം ചെയ്തു


ലണ്ടന്‍: (www.evisionnews.co)  ബ്രിട്ടനില്‍ ചരിത്രം സൃഷ്ടിച്ച് ലെസ്ബിയന്‍ മിശ്രവിവാഹം. നീണ്ട 20 വര്‍ഷത്തെ പ്രണയത്തിന് ശേഷം ലണ്ടനിലെ കലാവതി മിസ്ട്രി എന്ന 48 കാരിയും അമേരിക്കയിലെ മിറിയം ജെഫേര്‍സനും വിവാഹിതരായി. ആദ്യത്തെ ലെസ്ബിയന്‍ മിശ്ര വിവാഹമെന്ന ബഹുമതി നല്‍കിയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഈ വിവാഹത്തെ ആഘോഷിച്ചത്. ഹിന്ദുമത വിശ്വാസിയായ കലാവതിയും യഹൂദമത വിശ്വാസിയായ മിറിയവുമായുള്ള വിവാഹം നടന്നത് ഹിന്ദുആചാര പ്രകാരമായിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് 26 വയസ്സുണ്ടായിരുന്നപ്പോഴാണ് തങ്ങള്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതുമെന്ന് കലാവതി പറഞ്ഞു. അമേരിക്കയില്‍ ഒരു ട്രെയിനിങ് കോഴ്സിന് പങ്കെടുക്കാന്‍ പോയപ്പോഴാണ് മിറിയത്തെ പരിചയപ്പെട്ടത്. താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് വളരെ മുന്‍പ് തന്നെ അറിയാമായിരുന്നു. പക്ഷേ വിവാഹാലോചന തുടങ്ങിയ നാളുകളില്‍ ഇക്കാര്യം വീട്ടുകാരോടും സുഹൃത്തുക്കളോടും പറയാന്‍ ഭയമായിരുന്നു. കലാവതി പറയുന്നു.
പരമ്പരാഗതമായ രീതിയില്‍ ജീവിച്ചിരുന്ന കുടുംബത്തോട് തന്റെ മാനസികാവസ്ഥ തുറന്നു പറയുന്നത് എളുപ്പമായിരുന്നില്ല. അല്‍പം വൈകിയാണെങ്കിലും ഒടുവില്‍ കുടുംബത്തെ എല്ലാം പറഞ്ഞ് മനസ്സിലാക്കി. അവരുടെ അനുവാദത്തോടെയാണ് ഇപ്പോള്‍ വിവാഹം നടന്നതെന്നും കലാവതി പറഞ്ഞു.
അതേസമയം തനിക്ക് വിവാഹമെന്ന സങ്കല്‍പ്പത്തില്‍ വിശ്വാസമില്ലെന്ന് മിറിയം വ്യക്തമാക്കി. കലാവതിയുടെ കുടുംബ പാരമ്പര്യവും അവരുടെ താല്‍പര്യവും മനസിലാക്കിയാണ് വിവാഹത്തിന് സമ്മതിച്ചത്. സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും എന്നാല്‍ തങ്ങളുടെ വിവാഹം ശരിയായ തീരുമാനമായിരുന്നെന്നും മിറിയം പറഞ്ഞു.
പരമ്പരാഗതമായ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും വിവാഹ വേദിയിലെത്തിയത്. മംഗളസൂത്ര നെക്ലേസുകള്‍ പരസ്പരം അണിയിച്ചു. ലെയ്സെസ്റ്റര്‍ സിറ്റി സെന്ററിലെ റസ്റ്റോറന്റില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
വിവാഹശേഷം ഇരുവരും മിറിയത്തിന്റെ ടെക്സാസിലെ വസതിയിലേക്കാണ് പോയത്. ഇനിയുള്ള കാലം ടെക്സാസില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കലാവതി വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad