കാഞ്ഞങ്ങാട്: (www.evisionnews.co) ഐങ്ങോത്തു നിന്നു വീടുവിട്ട ഭര്‍തൃമതിയായ 18 കാരിയെ ഷൊര്‍ണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ പൊലീസ് കണ്ടെത്തി.ഐങ്ങോത്തെ പ്രവാസിയായ ഉമേശന്റെ ഭാര്യ സിതാര(18)യെയാണ് ഷൊര്‍ണ്ണൂരില്‍ കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വിവാഹശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്കു മടങ്ങി. സിതാര ഭര്‍തൃവീട്ടിലായിരുന്നു. ഇതിനിടയിലാണ് യുവതിയെ കാണാതായത്. സംഭവം ദുരൂഹതയുയര്‍ത്തിയിരുന്നു.സിതാരയെ കാണാതായതിനെക്കുറിച്ചു മാതാവ് ഹൊസ്ദുര്‍ഗ് പൊലീസിനു പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സിതാര കാസര്‍കോടു നിന്നു കണ്ണൂര്‍ ഭാഗത്തേക്കു ട്രയിനില്‍ പോയിരുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നു സംസ്ഥാന വ്യാപകമായി വിവരം പൊലീസിനു കൈമാറി. ഷൊര്‍ണ്ണൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയെ പിടികൂടുകയും ചെയ്തു.വീട്ടുകാരോടു വഴക്കിട്ടാണ് യുവതി നാടുവിട്ടതെന്നു പറയുന്നു. കോടതി യുവതിയെ മാതാവിനൊപ്പം വിട്ടയച്ചു.
Post a Comment
0 Comments