Type Here to Get Search Results !

Bottom Ad

യു.എ.ഇ.യില്‍ വാറ്റ് രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 15 മുതല്‍


അബുദാബി: (www.evisionnews.co) യു.എ.ഇ.യില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന മൂല്യവര്‍ധിത നികുതിയുടെ (വാറ്റ്) രജിസ്ട്രേഷന്‍ 2017 സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്.ടി.എ.) അറിയിച്ചു. യു.എ.ഇ. ബിസിനസ് രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്നതിനുള്ള സമഗ്ര സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണിത്.

യു.എ.ഇ.യില്‍ ലോകനിലവാരമുള്ള നികുതിസംവിധാനം നിലവില്‍ വരുന്നതിന്റെ ഏറ്റവും പ്രധാന ചുവടുവെപ്പുകളില്‍ ഒന്നാണിത്. എഫ്.ടി.എ. പ്രതിനിധികള്‍ നടത്തിയ ശില്പശാലയിലാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ. സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരവികസനത്തിന് പുതിയ നികുതിസംവിധാനം ശക്തമായ ഊന്നല്‍ നല്‍കുമെന്നും സംഘം അറിയിച്ചു. 

ലോകോത്തര നികുതി സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമ നിര്‍മാണപരമായ കാര്യങ്ങള്‍ നടന്നുകഴിഞ്ഞതായി എഫ്.ടി.എ. ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു. നികുതി ദായകരും എഫ്.ടി.എ.യും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിധം ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ നികുതിചട്ട നിര്‍മാണവും നയ രൂപവത്കരണവും നികുതി നടപടിക്രമങ്ങളും ഇതോടൊപ്പം പുറത്തിറിക്കിയിരുന്നു. രജിസ്ട്രേഷന്‍ നടപടികള്‍ക്കായി ഇലക്ട്രോണിക് സംവിധാനത്തിലുള്ള സമഗ്ര നികുതി നിര്‍വഹണരീതിയാണ് അവലംബിക്കുന്നത്.

അടുത്തവര്‍ഷം ജനുവരി ഒന്നുമുതലാണ് അഞ്ച് ശതമാനം വാറ്റ് ഈടാക്കിത്തുടങ്ങുക. 3,75,000 ദിര്‍ഹം വാര്‍ഷികവരുമാനമുള്ള മുഴുവന്‍ കമ്പനികളും നിര്‍ബന്ധമായും വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. യു.എ.ഇ.യിലെ മൂന്നരലക്ഷം കമ്പനികള്‍ വാറ്റ് സംവിധാനത്തിനുകീഴില്‍ വരുമെന്നാണ് കണക്കാക്കുന്നത്. പുകയില, പുകയില ഉത്പന്നങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍ എന്നിവയ്ക്ക് 100 ശതമാനം എക്സൈസ് നികുതിയും, പഞ്ചസാര ചേര്‍ത്ത മറ്റ് പാനീയങ്ങള്‍ക്ക് 50 ശതമാനം എക്സൈസ് നികുതിയുമാണ് ഈടാക്കുക. 

ഓഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവര്‍ത്തനം കുറിക്കുന്ന വെബ്സൈറ്റ് ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. യു.എ.ഇ.യിലെ നികുതി സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്സൈറ്റിലുണ്ടാകും. രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായാലുടന്‍ നികുതി കാലയളവ്, നികുതി റിട്ടേണ്‍ സമര്‍പ്പണം, നികുതിയടവ് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രഖ്യാപിക്കും. ഏറ്റവും കുറഞ്ഞ നികുതി നിരക്കാണ് യു.എ.ഇ.ക്കുള്ളതെന്ന് ബുസ്താനി പറഞ്ഞു. ഉത്പന്ന സേവന വിതരണത്തിന് അഞ്ച് ശതമാനമാണ് നികുതി ഈടാക്കുക. പങ്കാളിത്ത ഉത്തരവാദിത്വത്തിലും സര്‍ക്കാര്‍, ബിസിനസ് മേഖല, ഉപഭോക്താക്കള്‍ എന്നിവയുടെ സഹകരണത്തിലുമാണ് നികുതി സംവിധാനത്തിന്റെ വിജയം. 

ധനകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് എഫ്.ടി.എ. നികുതി സംവിധാനത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. 2017 മാര്‍ച്ചുമുതല്‍ മേയ് വരെ സംഘടിപ്പിച്ച ഒന്നാം ഘട്ട ബോധവത്കരണത്തില്‍ വിവിധ ബിസിനസ് മേഖലകളിലായി 24 പരിപാടികളാണ് സംഘടിപ്പിച്ചത്. വാറ്റ്, എക്സൈസ് നികുതി സംബന്ധിച്ച് വിശദീകരിക്കുന്ന 21 ശില്പശാലകള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാം ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചില്ലറ വില്‍പന മേഖല, റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി, ഇറക്കുമതി, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലുള്ളവരെ പ്രത്യേകം പരിഗണിച്ചാണ് ശില്പശാലകള്‍ 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad