കാസർകോട്:(www.evisionnews.in)സേവന വേതന വ്യവസ്ഥകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയിലധികമായി പണിമുടക്കി സമരം ചെയ്യുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും, സർക്കാർ-സ്വകാര്യ ആശുപത്രി മാഫിയ കൂട്ടുകെട്ടിനെതിരെ ശക്തമായ താക്കീത് നൽകിയും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസർകോട് നഗരത്തിൽ റാലി നടത്തി.ഫിർദൗസ് ബസാറിൽ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് അഷ്റഫ് ഇടനീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നാസർ ചായിന്റടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ നജീബ് സ്വാഗതം പറഞ്ഞു.പ്രകടനത്തിന് ജില്ലാ ട്രഷറർ യൂസുഫ് ഉളുവാർ, വൈസ് പ്രസിഡന്റ് മൻസൂർ മല്ലത്ത്, സെക്രട്ടറി അസീസ് കളത്തൂർ, മണ്ഡലം ഭാരവാഹികളായ സൈഫുള്ളതങ്ങൾ, ഹാരിസ് തൊട്ടി, സിദ്ധീഖ് സന്തോഷ് നഗർ ,റഹൂഫ് ബാവിക്കര ,റഹ്മാൻ ഗോൾഡൻ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, നഷാത്ത് പരവനടുക്കംമുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, ഹഖീം അജ്മൽ, ബി ട്ടി അബ്ദുല്ല കുഞ്ഞി, നൗഫൽ തായൽ, എം.ബി ഷാനവാസ്, ഇർഷാദ് മള്ളംങ്കൈ, നാസർ ഇടിയ, അസീം മണിമുണ്ട, അബ്ബാസ് കൊളച്ചപ്പ്, ഹാരിസ് തായൽ , ഇർഷാദ് മൊഗ്രാൽ തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment
0 Comments