ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. മതേതര-സാമൂഹിക കൂട്ടായ്മകളുമായി യോജിച്ചാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്.
മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം പി ദേശീയ ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ പി എ മജീദ്,ഖുര്‍റം അനിസ് ഉമര്‍, തുടങ്ങി,നിരവധി ദേശീയ, സംസ്ഥാന നേതാക്കന്മാള്‍ സംബന്ധിച്ചു.വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെട്ടക്കപ്പെട്ട വാളണ്ടിയര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്.ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബാംഗങ്ങളും, ഗ്രാമനിവാസികളും മാര്‍ച്ചില്‍ അണിനിരന്നു. ജാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട അലിമുദീന്റെ ഭാര്യ മര്‍യം ഖാത്തൂനും കുടുംബാംഗങ്ങളും മാർച്ചിൽ പങ്കെടുത്തു.വ്യാപകമായി കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ദളിത് വേട്ടക്കെതിരായ പ്രതിക്ഷേധ ക്യാമ്പയിന്റെ സമാപനമായിരുന്നു മാര്‍ച്ച്. ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും ,കേന്ദ്ര സര്‍ക്കാരും തുടരുന്ന കുറ്റകരമായ അനാസ്ഥക്കതിരെയായിരുന്നു ക്യാമ്പയിന്‍ നടത്തിയത്.ജൂലൈ അഞ്ചിന് കോഴിക്കോട് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളാണ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെല്ലാ സംസ്ഥാനങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Post a Comment
0 Comments