Type Here to Get Search Results !

Bottom Ad

വിസ വാഗ്ദാനം വെള്ളരിക്കുണ്ട് സ്വദേശിയെ വഞ്ചിച്ചു:യുവാവും യുവതിയും അറസ്റ്റില്‍

കാഞ്ഞങ്ങാട്:വിസ വാഗ്ദാനം വെള്ളരിക്കുണ്ട് സ്വദേശിയെ വഞ്ചിച്ച യുവതിയും യുവാവും അറസ്റ്റില്‍. തൃശൂര്‍ തൊട്ടില്‍പാലം നെടുവന്‍പള്ളം പുതുപള്ളിപ്പറമ്പില്‍ ജോണിന്റെ മകന്‍ പി. ജെ ജിന്‍സണ്‍ (27),തൃശൂര്‍ കുന്ദംകുളം ചിറലയം ഏറാത്ത് വീട്ടില്‍ സദാനന്ദന്റെ മക ള്‍ ഇ.കൃഷ്‌ണേന്ദു (21) എന്നിവരെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളരിക്കുണ്ട് കുരാംകുണ്ടിലെ കല്ലുപറമ്പില്‍ മറിയാമ്മയുടെ മകന്‍ സുബിന്‍ വര്‍ഗീസ്(24)വെള്ളരിക്കുണ്ട് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത വഞ്ചനാകേസിലാണ് അറസ്റ്റ്. സുബിന്‍ വര്‍ഗീസിനും ഇയാളുടെ ബന്ധുവായ വിപിന്‍ അബ്രഹാമിനും ഗള്‍ഫില്‍ ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ 58000 രൂപ വീതം വാങ്ങിയ ശേഷം വിസയോ വാങ്ങിയ പണമൊ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. ഇതിന്റെ അനേ്വഷണം നടക്കുന്നതിനിടയില്‍ പ്രതികള്‍ ഇരുവരും സമാനമായ തട്ടിപ്പുകേസില്‍പ്പെട്ട് യുവതിയെ എറണാകുളം കാക്കനാട് വനിതാ ജയിലിലും യുവാവിനെ എറണാകുളം സബ് ജയിലിലും റിമാന്റിലാണെന്ന് പോലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതിയുടെ അനുമതിയോടെ എറണാകുളം ജയിലിലെത്തി ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടില്‍ ഇന്നലെ ഹൊസ്ദുര്‍ഗിലെത്തിച്ച പ്രതികളെ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്നലെ തന്നെ തിരിച്ച് കോടതിയില്‍ ഹാജരാക്കി.പ്രതികള്‍ക്കെതിരെ എറണാകുളം പാലാരിവട്ടം , ചാലക്കുടി, ശ്രീകണ്ഠാപുരം, വരാപ്പുഴ തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ വഞ്ചനാ കേസുകള്‍ നിലവിലുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad