ബോവിക്കാനം (www.evisionnews.in): ലാളിത്യവും സാധാരണ ജനങ്ങളോട് പുലര്‍ത്തിയ അനുകമ്പയുമാണ് ബി. ഉമ്മറിനെയും ബി. സുലൈമാനെയും അതുല്യ പ്രതിഭകളാക്കിയതെന്നും അടിസ്ഥാന വര്‍ഗ്ഗത്തിനൊപ്പം ചേര്‍ന്ന് നടത്തിയ രാഷ്ട്രീ പ്രവര്‍ത്തനമാണ് കാലശേഷവും ഇരുവരെയും നിത്യസ്മരണീയ വ്യക്തിത്വത്തിലേക്ക് ഉയര്‍ത്തിയതെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍ അഭിപ്രായപ്പെട്ടു.
മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ പുതിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇരുനേതാക്കളില്‍ നിന്നും പാഠമുള്‍കൊള്ളാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, ഡി.സി.സി സെക്രട്ടറി എം.സി പ്രഭാകരന്‍, ഭാരവാഹികളായ ബി.എം അഷ്‌റഫ്, പി. ഹസൈനാര്‍, ഷരീഫ് കൊടവഞ്ചി, ബാത്തിഷ പൊവ്വല്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, ബി.കെ ഹംസ, ഷഫീഖ് ആലുര്‍, ബി.എം ഹാരിസ്, എ.പി ഹസൈനാര്‍ പ്രസംഗിച്ചു. പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, സമസ്ത പരീക്ഷകളിലെ വിജയികള്‍ക്ക് ഉപഹാരം നല്‍കി.
Post a Comment
0 Comments