ഇന്‍ഡോര്‍ (www.evisionnews.in): സായുധസേനയുടെ അകമ്പടിയോടെ വരുന്ന ട്രക്ക്. എന്തായിരിക്കും ട്രാക്കില്‍? ആഭരണങ്ങള്‍, വിലയേറിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അല്ലെങ്കില്‍ മൂല്യം കൂടിയ മറ്റെന്തെങ്കിലും. എന്നാല്‍ ട്രാക്കില്‍ നിറയെ തക്കാളിയായിരുന്നു.
ഇത് കേവലം തമാശയോ ട്രോളോ അല്ല, തക്കാളിയുടെ വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ തക്കാളി കൈവശം വയ്ക്കുന്നതിന്റെ ബുദ്ധിമുട്ടും ഏറിയിരിക്കുകയാണ്. പൊന്നുംവിലയുള്ള തക്കാളികള്‍ റാഞ്ചാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ നിരവധിയുണ്ടെന്ന തിരിച്ചറിവാണ് തക്കാളിക്ക് സുരക്ഷ നല്‍കാന്‍ കാരണം.
അതേസമയം, മധ്യപ്രദേശില്‍ അനേകം കര്‍ഷകര്‍ ടണ്‍കണക്കിന് തക്കാളിയാണ് റോഡുകളില്‍ തള്ളിയത്. വന്‍തോതില്‍ ഉല്‍പ്പാദനം വര്‍ധിച്ചതിനെ തുടര്‍ന്ന് കിലോയ്ക്ക് ഒരു രൂപ എന്ന തരത്തില്‍ തക്കാളിക്ക് വില കുറഞ്ഞതാണ് ഈ വൈരുദ്ധ്യത്തിനു കാരണം. എന്നാല്‍ ഇന്‍ഡോറില്‍ ഇന്ന് ഏറ്റവും വിലയേറിയ പച്ചക്കറി ഉല്‍പ്പന്നമാണ് തക്കാളി. ദേവി അഹില്യ ബായ് ഹോല്‍ക്കര്‍ എന്ന പച്ചക്കറി മാര്‍ക്കറ്റിലാണ് ഉയര്‍ന്ന വിലയായതിനെ തുടര്‍ന്ന് സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത്. പെട്ടെന്നുണ്ടായ ലഭ്യതക്കുറവാണ് തക്കാളിക്ക് വില കൂടാന്‍ കാരണമായത്. കിലോഗ്രാമിനു നൂറു രൂപ വരെയാണ് ചിലയിടങ്ങളില്‍ തക്കാളിയുടെ വില.
Post a Comment
0 Comments