തൃക്കരിപ്പൂര്‍ (www.evisionnews.in): ഉടുമ്പുന്തല പുനത്തിലിലെ കെ. ആയിഷയുടെ വീട്ടില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഉടുമ്പുന്തല വാര്‍ഡ് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
വാര്‍ഡ് ലീഗ് പ്രസിഡണ്ട് കെ.പി അബ്ദുസ്സമദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എം യഹ്യ സ്വാഗതം പറഞ്ഞു. യാചകരെന്ന വ്യാജേന മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേര്‍ വീട്ടുടമ ആയിഷയെ കത്തികാട്ടി ഭീഷണിപ്പെടുത്തി 55000 രൂപ കവര്‍ന്നുവെന്നാണ് പരാതി. പ്രതികളെ പിടികൂടുന്നതിന്ന് പോലീസ് നടപടി ഉണ്ടായെങ്കിലും ആരെയും ചോദ്യം ചെയ്യാന്‍ പോലും പോലീസ് നുനഞ്ഞില്ല.
സംഭവത്തില്‍ മുസ്ലിം ലീഗിനെയും,നേതാക്കളെയും താറടിച്ചു കാണിക്കത്തക്ക രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും കള്ളവുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് അനുഭാവി കുടുംബമായതിനാല്‍ തന്നെ മുസ്ലിം ലീഗ് നേതാക്കള്‍ ഇടപെട്ട് കേസ് വഴിത്തിരിവിലെത്തിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് യോഗം വ്യക്തമാക്കി.
ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം വി.ടി ശാഹുല്‍ ഹമീദ് ഹാജി, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി.കെ ബാവ, ടി.സി ഖാസിം ഹാജി, കെ.പി ഹാരിസ്, വി.കെ.പി അബ്ദുള്‍ സലാം, പി.എം അബ്ദുള്ള ഹാജി, എം.അബ്ദുള്‍ ശുക്കൂര്‍, കെ.പി അമീറലി, എ.ജി സിറാജ് പ്രസംഗിച്ചു. പുനത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഓവുചാല്‍ നിര്‍മ്മിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു.
Post a Comment
0 Comments