തൊടുപുഴ:(www.evisionnews.in)തൊടുപുഴയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വ്യാപക അക്രമം. ഡിഡി ഓഫീസിനെതിരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ജോലിക്കെത്തിയ വനിതാ ജീവനക്കാരോട് ഇവര്‍ അസഭ്യവര്‍ഷം നടത്തി ഓഫീസില്‍ നിന്നും പുറത്താക്കി. സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം ബലമായി അടപ്പിച്ചു. ഇന്നലെ കെഎസ് യു നടത്തിയ മാര്‍ച്ചിനിടെ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
അതിനു ശേഷമാണ് പ്രദേശത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തു തള്ളുമുണ്ടായത്. ഇതിനിടെ സിഐ എംജി ശ്രീമോന്‍ തോക്കെടുത്തു. പിന്നീട് ഡിവൈഎസ്പി ഉള്‍പ്പെടെയുളളവര്‍ സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. വന്‍ പൊലീസ് സന്നാഹം തൊടുപുഴയില്‍ തങ്ങുന്നുണ്ട്. സിഐയും ഡിവൈഎസിപിയെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം.
ഇന്നലെ കെഎ്‌സ് യു നേതാക്കള്‍ക്ക് നേരെ വ്യാപക അക്രമമാണ് പൊലീസ് നടത്തിയത്. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കെഎസ്‌യു പ്രവര്‍ത്തകനായജിയോമാത്യു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ എന്നിവരെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ധിച്ചിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ജാഫര്‍ഖാന്‍ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments