കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭയിലെ കടപ്പുറം സൗത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ ദയനീയമായ പരാജയം വര്‍ഗ്ഗീയതക്കും ആക്രമത്തിനെതിരെയുമുള്ള മതേതര ജനാധിപത്യ ശക്തിയുടെ വിജയമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന് അഭിപ്രായപ്പെട്ടു. തീരദേശങ്ങളില്‍ അധിവസിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്കിടയില്‍ വര്‍ഗ്ഗീയ വിഷം കുത്തിവെച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച സംഘ് പരിവാര്‍ സംഘടനകളെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ച കടപ്പുറത്തെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളേയും വോട്ടര്‍മാരെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments