കാസര്‍കോട്: (www.evisionnews.in)പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ മദ്രസാധ്യാപകന്‍ മടിക്കേരി സ്വദേശി റിയാസ് മൗലവി(34)യെ പള്ളിക്കകത്തെ മുറിയില്‍ കയറി വെട്ടികൊന്ന കേസിലെ മൂന്നുപ്രതികളുടെ ജാമ്യഹരജി ജില്ലാ സെഷന്‍സ് ജഡ്ജ് മനോഹര്‍ കിണി തള്ളി.
കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ. അശോകന്‍ ഹാജരായിരുന്നു. കൊല നടന്ന് 102-ാം ദിവസമാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ട് 98 ദിവസമായി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് നേട്ടമായി.

Post a Comment
0 Comments