കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഗവ. കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ റാഗിംഗിന് വിധേയയാക്കിയെന്ന പരാതിയില്‍ നാലു പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ജൂലൈ 11നാണ് സംഭവമെന്ന് പറയുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായി കോളജിലെത്തിയ പെണ്‍കുട്ടിയെ നാലു പെണ്‍കുട്ടികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നു. കോളജില്‍ പോകാന്‍ മടിച്ചതിനെതുടര്ന്ന് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് റാഗിംഗ് വിവരം പുറത്തുവന്നത്. ഇതേതുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ പ്രിന്‍സിപ്പലും കോളജിലെ റാഗിംഗ് വിരുദ്ധസമിതിയും നടത്തിയ അന്വേഷണം നടത്തുകയും വിദ്യാര്‍ത്ഥിനി റാഗിംഗിന് വിധേയയായതായി തെളിയുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയത്. ആരോപണവിധേയരായ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്.
Post a Comment
0 Comments