പൊയ്‌നാച്ചി:(www.evisionnews.in)നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊയ്‌നാച്ചി- ബന്തടുക്ക റോഡില്‍ പറമ്പില്‍ തുറന്ന ബിവറേജസ് ഔട്ട് ലെറ്റ് പൂട്ടി. യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെയാണ് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പ് പറമ്പിലെ സ്വകാര്യ കെട്ടിടത്തില്‍ കഴിഞ്ഞ ഉച്ചകഴിഞ്ഞ് തുറന്നത്.
ബട്ടത്തൂരിലുള്ള ഗോഡൗണില്‍ നിന്നു ചുമട്ടു തൊഴിലാളികളുടെ സഹായത്തോടെയാണ് പറമ്പിലെ കെട്ടിടത്തില്‍ മദ്യം ഇറക്കിയത്. ഉടന്‍ തന്നെ വിതരണവും തുടങ്ങി.മദ്യഷോപ്പ് തുറന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് ഷോപ്പ് മണിക്കൂറുകള്‍ക്കകം പൂട്ടിയത്.
Post a Comment
0 Comments