കാഞ്ഞങ്ങാട്:(www.evisionnews.in)കാഞ്ഞങ്ങാട് ആര്‍ ഡി ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉൾപ്പെടെ 100 ഓളം പേർക്കെതിരെ കേസെടുത്തു.ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് ആര്‍ ഡി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയുള്ള സമയങ്ങളില്‍ ആര്‍ ഡി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തരുതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചതിനെത്തുടർന്നാണ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തത്.
Post a Comment
0 Comments