കാസര്‍കോട് (www.evisonnews.in): നഴ്സിംഗ് സമരം വിജയിച്ചതിന്റെ ക്രഡിറ്റ് തങ്ങള്‍ക്കുവേണ്ടെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് പ്രസിഡണ്ട് ജാസ്മിന് ഷാ. 'എങ്ങും വിജയത്തിന്റെ ക്രഡിറ്റ് ആര്‍ക്ക് എന്നത് സംബന്ധിച്ച ചര്‍ച്ചയാണ്... അത് നടക്കട്ടെ... ഞങ്ങള്‍ക്കെന്തായാലും ഇപ്പോഴത് വേണ്ട... എടുക്കേണ്ടവര്‍ എടുത്തോള്ളൂ, അവകാശ വാദങ്ങള്‍ ഉന്നയിച്ചോള്ളൂ.. ഞങ്ങള്‍ക്ക് കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ട്, ആരോടും കൂടുതലുമില്ല, കുറവുമില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ശമ്പള പരിഷ്കരണം സംബന്ധിച്ച് നിയമപരമായി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നതുവരെ ആരും വിശ്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്. എതിരാളികള്‍ കരുത്തരാണ്. അവരുടെ ശക്തിയെ വില കുറച്ച് കാണരുത്. ട്രെയിനിംഗ് സമ്പ്രദായം പാടെ ഇല്ലാതാക്കപ്പെടേണ്ടതുണ്ട്. നിയമപരമായ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
മുഖ്യമന്ത്രിയുടെ ശമ്പള നിര്‍ദ്ദേശത്തെ തള്ളി ചില മാനേജ്മെന്റ് അസോസിയേഷനുകള്‍ രംഗത്തുവന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഈ മേഖലയിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതിനേ ഉപകരിക്കൂ. പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല ആശുപത്രികളില്‍ നിന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. 'തീക്കൊള്ളിക്കൊണ്ട് തലചൊറിയരുത്' എന്നാണ് ഇവരോട് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും ജാസ്മിന് ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Post a Comment
0 Comments