കാസര്‍കോട് (www.evisionnews.in): സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരം ശക്തമാക്കുന്നു. തിങ്കളാഴ്ചയാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയത്. അതിനിടെ ചെങ്കള നായനാര്‍ സഹകരണാശുപത്രിയില്‍ സമരത്തിലേര്‍പ്പെട്ട നഴ്‌സുമാര്‍ക്ക് നേരെ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഭീഷണിയും തെറിയഭിഷേകവുമുണ്ടായി. ഇരുപതോളം നഴ്സുമാരാണ് ചെങ്കള നായനാര്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച മുതല്‍ സമരത്തിലേര്‍പെട്ടിരിക്കുന്നത്. മാനേജ്മെന്റിന്റെ ഭീഷണി ഭയന്ന് നാലു പേര്‍ ഇന്ന് ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ജോലിയില്‍ പ്രവേശിക്കാത്തവരെ ഹോസ്റ്റലില്‍ നിന്നും ഇറക്കിവിട്ട് മാനേജര്‍ താക്കോല്‍ പിടിച്ചെടുത്തതായും നഴ്സുമാര്‍ പറഞ്ഞു.
നഴ്സുമാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് ചൊവ്വാഴ്ച ഇവരെ പ്രവേശിപ്പിച്ചിരുന്നില്ല. പെണ്‍കുട്ടികള്‍ ഏറെ കാത്തിരുന്ന ശേഷമാണ് ക്വാര്‍ട്ടേഴ്സില്‍ കയറാന്‍ കഴിഞ്ഞത്. സമരത്തിലേപ്പെട്ട നഴ്‌സുമാരുടെ വീട്ടുകാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
സി.പി.എം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ തന്നെ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Post a Comment
0 Comments