കാസര്‍കോട്: (www.evisionnews.in) രണ്ട് ക്വിന്റല്‍ അടക്ക മോഷ്ടിച്ച കേസില്‍ യുവാവിനെ വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉളിയത്തടുക്കയില്‍ താമസിക്കുന്ന 25 കാരനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ട്മാസം മുമ്പ് ആലംപാടി റഹ്മാനിയ്യ നഗറില്‍ നിന്ന് രണ്ട് ക്വിന്റല്‍ അടക്ക മോഷ്ടിച്ച കേസിലാണ് പിടിയിലായത്. യുവാവ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണ്.
Post a Comment
0 Comments