കാസർകോട് :(www.evisionnews.in)പൊതു വിദ്യാലയത്തിത്തിൽ കൂടുതല്‍ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണമെന്ന് എം.എസ്. എഫ് ആവശ്യപ്പെട്ടു. പൊതു വിദ്യാലയത്തിൽ പ്ലസ് വൺ സീറ്റിന് ജില്ലയിൽ അപേക്ഷിച്ച വിദ്യാർത്ഥികൾ സീറ്റുകൾക്ക് വേണ്ടി നേട്ടോട്ടം ഓടുകായണ്. മറ്റു ജില്ലകളിൽ സിറ്റുകൾ ഒഴിവ് വരുമ്പോൾ കാസർകോട് ജില്ലയിൽ വിദ്യാർത്ഥികൾ സാമന്തര വിദ്യാഭ്യാസ പഠനത്തെ ആശ്രയിക്കേണ്ടി വരുന്നു.
കാസർകോട് ജില്ലയിലെ വിദ്യാർത്ഥികളോടുള്ള അവഗണന ഇനിയും നോക്കി നിൽക്കാൻ സാധിക്കില്ല. പൊതുവിദ്യലയങ്ങളിൽ പഠിക്കാനുള്ള അവസരം സർക്കാർ വിദ്യാർത്ഥികൾക്ക് ഒരുക്കാണം. അല്ലാത്ത പക്ഷം എം.എസ് എഫ് ജില്ല കമ്മിറ്റി ശക്തമായാ സമര പരിപാടിയുമായി മുന്നോട്ട് പോകും. ഈ ആവിശ്യം ഉന്നയിച്ച് മുഖ്യ മന്ത്രിയെയും വിദ്യഭ്യാസ മന്ത്രിയെയും കാണുമെന്നും എം.എസ്.എഫ് ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി ജില്ല ആക്ടിങ് സെക്രട്ടറി നഷാത്ത് പരവനടുക്കം എന്നിവർ അറിയിച്ചു.
Post a Comment
0 Comments