കാസർകോട്:(www.evisionnews.in) നഴ്സുമാർ നടത്തികൊണ്ട് വരുന്ന പണിമുടക്ക് സമരം എത്രയും പെട്ടന്ന് ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ. എൻ. എൽ കാസർകോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മഴക്കാല രോഗം മൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചികിൽസ ലഭിക്കേണ്ട നാളുകളിൽ നഴ്സുമാരുടെ സമരം മൂലം രോഗികൾ ദുരിതമനുഭവിക്കുകയാണ്. ആരോഗ്യമേഖല കൂടുതൽ കരുത്തോടെ പ്രവർത്തിക്കേണ്ട നാളുകളിൽ രോഗികളെ പീഡിപ്പിക്കുന്ന നടപടി പ്രതിഷേധാർഹമാണ്.പരസ്പരം വിട്ടുവീഴച ചെയ്ത് സമരം ഒത്തുതീർപ്പാക്കാൻ സർക്കാറും സമരസമിതിയും തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ഐ എൻ എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ഫക്രുദ്ധീൻ, ഉദ്ഘാടനം ചെയ്തു, മുസ്തഫ തോരവളപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു. എം.എ. ലത്തീഫ്, മൊയ്തീൻ കുഞ്ഞി കളനാട്, സഫറുള്ള ഹാജി, സുബൈർ പടുപ്പ്,ഇസ്മായിൽ പടന്ന, സി എം എ ജലീൽ, അബ്ദുൽ റഹിമാൻ കളനാട്,ബിൽടക് അബ്ദുല്ല,അബ്ദുൽ റഹിമാൻ കൊളവയൽ, അബ്ദുൽ റഹിമാൻ മാസ്റ്റർ, മൊയ്തു ഹദ്ദാദ്, ബഷീർ പാക്യാര, മൊയ്തീൻ ഹാജി ചാല, മുനീർ കണ്ടാളം, അഡ്വ ഷെയ്ഖ് ഹനീഫ, ഷഫീഖ് ബേക്കൽ,കാദർ ആലംപാടി ,റഹിം ബെണ്ടിച്ചാൽ, ഹനീഫ് കടപ്പുറം, അമീർ കോടി, സിദ്ധിഖ് ചെങ്കള,എ.കെ കമ്പാർ, മുസ്ഥഫ കുമ്പള, മൗലവി അബ്ദുല്ല, അസീസ് ചെമ്പരിക്ക, യൂസഫ് ഒളയം,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Post a Comment
0 Comments