കാസര്‍കോട് (www.evisionnews.in): മൊഗ്രാല്‍ പുത്തൂരിലെ ഗ്യാലക്സി ലൈറ്റ് ആന്റ് സൗണ്ട് ഉടമയും യൂത്ത് ലീഗ് നേതാവുമായ പടിഞ്ഞാറിലെ ഇബ്രാഹിമി (39)നെ കുത്തിപ്പരിക്കേല്പിക്കുകയും കട തകര്‍ക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. മൊഗ്രാല്‍ പൂത്തൂര്‍ പേരാല്‍ മൈമൂന്‍ നഗറിലെ കെ.എ ശംസുദ്ദീനെ (26)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
ജൂലൈ രണ്ട് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയായ ഇബ്രാഹിമി (39)ന്റെ കടയില്‍ കാറിലെത്തിയ സംഘം അതിക്രമിച്ചുകയറി കടയും സാധനസാമഗ്രികളും അടിച്ചുതകര്‍ത്തത്. അക്രമം തടഞ്ഞ ഇബ്രാഹിമിനെയും സംഘം കഠാര കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ബഹളം കേട്ട് പരിസരവാസികള്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. നേരത്തെ ഇന്നോവ കാര്‍ കത്തിച്ച കേസിലും പ്രതിയാണ് അറസ്റ്റിലായ ശംസുദ്ദീനെന്ന് പോലീസ് പറഞ്ഞു. ഇബ്രാഹിമിന്റെ പരാതിയില്‍ പത്തു പേര്‍ക്കെതിരെയാണ് നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തത്.
Post a Comment
0 Comments