കാസര്‍കോട് (www.evisionnews.in): സേവന വേതന വ്യവസ്ഥകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി പണിമുടക്കി സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ആശുപത്രികള്‍ അടച്ചിട്ട് സമരം പൊളിക്കാനുള്ള സര്‍ക്കാര്‍- ആശുപത്രി മാഫിയ കൂട്ടുകെട്ടിനെതിരെയും തിങ്കളാഴ്ച കാസര്‍കോട് നഗരത്തില്‍ റാലി നടത്താന്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
നഴ്‌സുമാരുടെ തികച്ചും ന്യായവും മാനുഷികവുമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മാനേജ്‌മെന്റുകളും ഇടത് സര്‍ക്കാരും തയാറാകാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് സമരത്തിന് പൂര്‍ണ്ണമായ പിന്തുണ നല്‍കുന്നത്. സമരം ചെയ്യുന്ന നഴ്‌സ്മാരോട് പ്രതികാര നടപടികള്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ ചെയ്താല്‍ ശക്തമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞുനാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, ടി.എസ് നജീബ്, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍ പ്രസംഗിച്ചു.
Post a Comment
0 Comments