ചൗക്കി (www.evisionnews.in): മൊഗ്രാല്‍ പുത്തൂരിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വ്യാപകമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചു. സ്‌ക്കൂള്‍- കോളജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ കഞ്ചാവ് മാഫിയ നീങ്ങി കൊണ്ടിരിക്കുന്നത്. ശക്തമായ ബോധവല്‍ക്കരണ പരിപാടിയിലൂടെ മാത്രമെ ലഹരി ഉപയോഗം തടയാന്‍ സാധിക്കൂ. ആദ്യഘട്ടത്തില്‍ വിവിധ ശാഖകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി- യുവജന സദസ്സ് സംഘടിപ്പിക്കും.
കഞ്ചാവിനും മറ്റും പണം തികയാതെ വരുമ്പോള്‍ പിടിച്ചുപറിയും ക്വട്ടേഷനും ബ്ലാക്ക് മെയിലിംഗും നടത്തി പണം കണ്ടെത്തുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ പോലും ഭീഷണിപ്പെടുത്തി ഇത്തരം സംഘങ്ങള്‍ പണം വാങ്ങുന്നു. ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് ശക്തമായി രംഗത്ത് വരണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പുറമെ നിന്നെത്തുന്നവരും വാടക വീടുകളില്‍ താമസിക്കുന്നവരുമാണ് കഞ്ചാവ് അടക്കമുള്ളവ വില്‍ക്കാന്‍ നേതൃത്വം നല്‍കുന്നത്. സൗഹൃദം നടിച്ച് രാത്രി കാലങ്ങളില്‍ ഫാസ്റ്റ് ഫുഡ് കടകളില്‍ കൊണ്ട് പോയി സൗജന്യ ഭക്ഷണം നല്‍കിയാണ് ഇത്തരം സംഘങ്ങള്‍ ഇരകളെ കെണിയിലാക്കുന്നത്. ലഹരി മിഠായിയും വ്യാപകമായി കൊണ്ടിരികുന്നു. പോലീസ് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. മൊഗ്രാല്‍ പുത്തുര്‍. ബദര്‍ നഗര്‍ ജമാഅത്ത് കമ്മിറ്റികള്‍ തന്നെ ലഹരി മാഫിയക്കെതിരെ രംഗത്ത് വന്നത് അഭിനന്ദനീയമാണ്.
പ്രസിഡണ്ട് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജീലാനി കല്ലങ്കൈ, കബീര്‍ കമ്പാര്‍, ഉപ്പി കല്ലങ്കൈ, ഇബ്രാഹിം പടിഞ്ഞാര്‍, അബു നവാസ്, ഷഫീഖ് പുത്തൂര്‍, റഫീഖ് ഹാജി കോട്ടക്കുന്ന്, ഖാദര്‍ കടവത്ത്, അഷ്‌റഫ് എരിയാല്‍, തമീം അര്‍ജാല്‍, ഹാരിസ് കമ്പാര്‍, ജാഫര്‍ കല്ലങ്കൈ, റാസിക്ക് ചൗക്കി, ഷരീഫ് ചൗക്കി, അല്‍ത്താഫ്, ഷിഹാബ് മൊഗര്‍, ആബിദ്, അസീസ് കല്ലങ്കൈ, നവാസ് പടിഞ്ഞാര്‍, മുനീര്‍ മൊഗര്‍, സഫ്‌വാന്‍, സിദ്ധീഖ് ആരിക്കാടി സംബന്ധിച്ചു.
Post a Comment
0 Comments