Type Here to Get Search Results !

Bottom Ad

എലിപ്പനി മരണം: ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം


മുളിയാര്‍ (www.evisionnews.in): പലവിധ പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിക്കുകയും എലിപ്പനിബാധിച്ച് മൊയ്തീന്‍ കുഞ്ഞി എന്ന യുവാവ് മരിക്കാനിടവന്നിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളോ ബോധവല്‍ക്കരണമോ നടത്താത്ത ആരോഗ്യ വകുപ്പിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് മുളിയാര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി.

മണ്‍സൂണ്‍ കാലത്തെ ആദ്യ എലിപ്പനി മരണം നടന്ന മുളിയാറില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സന്ദര്‍ശനം നടത്താത്ത നടപടി നിരുത്തരവാദപരമാണ്. നിത്യേന നൂറുകണക്കിന് രോഗികളെത്തുന്ന മുളിയാര്‍ സി.എച്ച്.സിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മതിയായ ജീവനക്കാരോ വേണ്ടുന്ന സജ്ജീകരണമോ ഇല്ലാത്ത സ്ഥിതിയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, എം.എസ് ഷുക്കൂര്‍, ബി.എം അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, ഷഫീഖ് ആലൂര്‍, ഖാദര്‍ ആലൂര്‍, ഹാരിസ് ബാലനടുക്കം, അഷ്‌റഫ് ബോവിക്കാനം, ഹംസ ചോയിസ്, മുസ്തഫ ബിസ്മില്ല സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad