Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പൂത്തൂരില്‍ വ്യാപാരിക്ക് നേരെ അക്രമം: പത്തു പേര്‍ക്കെതിരെ കേസ്


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): കടയില്‍ അതിക്രമിച്ചു കയറി വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പത്തു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജോ. സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂരിലെ ഗ്യാലക്‌സി ലൈറ്റ് ആന്റ് സൗണ്ട് ഉടമയുമായ ഇബ്രാഹിം പടിഞ്ഞാറി (39)ന്റെ പരാതിയില്‍ ഇംത്യാസ്, മൊയ്തു, ഫയാസ്, ഉമ്രാസ്, സഹദ്, ബെച്ചു എന്നിവരുള്‍പ്പടെ പത്ത് പേര്‍ക്കെതിരെയാണ് കേസ്.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. മാരകായുധവുമായി കാറിലെത്തിയ സംഘം കട അടിച്ചുതകര്‍ക്കുകയും അതിക്രമം തടഞ്ഞ ഇബ്രാഹിമിനെ വെട്ടിപ്പരിക്കേല്‍പിക്കുകയുമായിരുന്നു. തലക്കും കൈക്കും സാരമായി പരിക്കേറ്റ ഇബ്രാഹിം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad