കാസര്‍കോട് (www.evisionnews.in): രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് ശക്തികളുടെ അതിക്രമങ്ങള്‍ക്കെതിരെ മതേതര മനസുകള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെ തണലിലാണ് ഫാസിസ്റ്റ് ശക്തികളുടെ വിളയാട്ടമെന്നും ഇതിനെതിരെ വിദ്യാര്‍ത്ഥി സമൂഹവും പ്രതിഷേധിക്കേണ്ടതുണ്ടെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ 21ന് വൈകിട്ട് മൂന്നു മണിക്ക് കാഞ്ഞങ്ങാട് ഇക്ബാല്‍ ജംഗ്ഷനില്‍ നിന്നും പുതിയ കൊട്ടവരെ ഫാസിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥി റാലി സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മാന്തോപ്പ് മൈതാനിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ രാഷ്ട്രീയ മതസാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.
യോഗം ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്. പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ഉസാം പള്ളങ്കോട്, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ആസിഫ് ഉപ്പള, റമീസ് ആറങ്ങാടി, ജാഫര്‍ കല്ലന്‍ചിറ, നവാസ് കുഞ്ചാര്‍, സവാദ് അംഗഡി മുഗര്‍, അഷ്‌റഫ് ബോവിക്കാനം സംസാരിച്ചു. ജില്ലാ ആക്ടിംഗ് സെക്രട്ടറി നഷാത്ത് പരവനടുക്കം സ്വാഗതവും ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments