കാസർകോട്:(www.evisionnews.in) ഈവർഷത്തെ പരിശുദ്ധ ഹജജിന് പോകുന്നവർക്കുള്ള കുത്തിവെപ്പിന്റെയും, തുള്ളിമരുന്നിന്റെയും ജില്ലാതല ഉൽഘാടനം കാസർകോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവ്വഹിച്ചു.കാസർകോട് പ്രദേശത്ത് നിന്ന് പോകുന്ന 420 പേർക്കാണ് ജനറൽ ആശുപത്രിയിൽ നിന്ന് മരുന്നും കുത്തിവെപ്പും നൽകുന്നത്. കുത്തിവെപ്പിന് വരുന്നവർക്ക് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ അബ്ദുൾ റഹ്മാൻ, മുനിസിപ്പൽ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം,അഡ്വ: വി.എം മുനീർ, മൊയ്തീൻ കൊല്ലമ്പാടി, ഹാഷിം കടവത്ത്, അഷ്റഫ് ഇടനീർ, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീർ, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, അജ്മൽ തളങ്കര, റഷീദ് തുരുത്തി, മുഹമ്മദ് കുഞ്ഞി കടവത്ത്, റഹ്മാൻ പടിഞ്ഞാർ, ജലീൽ അണങ്കൂർ, സിദ്ധീഖ് ചക്കര, ഹബീബ് തുരുത്തി, നൈമുന്നിസ, സെമിന മുജീബ്, മിസ്രിയ ഹമീദ്, മുംതാസ് അബൂബക്കർ ,ഹസീന അമീർ, ഹമീദ് ചേരങ്കൈ, മുജീബ് തായലങ്ങാടി, അബ്ദുൾ ഖാദർ ചട്ടംഞ്ചാൽ,ഹജജ് ജില്ലാ ട്രയിനർ എൻ.പി സൈനുദ്ധീൻ, ട്രയിനർമാരായ സിറാജുദ്ധീൻ ടി.കെ, അമാനുള്ള എൻ കെ ,ലുഖ്മാനുൽ ഹക്കീം, സാലിഹ് മൗലവി, അബ്ബാസ് മജൽ, എം.ടി.പി ശൗക്കത്തലി, സി ഹമീദ് ഹാജി, അബ്ദുൽ റസാഖ് എം, എം മുഹമ്മദ്, സഫിയാബി, അബ്ദുൾ സത്താർ കെ പി, ബഷീർ പി ബി തുടങ്ങിയവർ നേതൃത്വം നൽകി.
വെള്ളിയാഴ്ച മംഗൽപ്പാടി ഹെൽത്ത് സെന്ററിലും, ശനിയാഴ്ച തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലും, ചൊവ്വാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കുത്തിവെപ്പ് ഉണ്ടായിരിക്കും
Post a Comment
0 Comments