Type Here to Get Search Results !

Bottom Ad

മെറിറ്റ് സീറ്റിലെ പണപ്പിരിവ്: പണം തിരിച്ച് നല്‍കിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും : എം എസ് എഫ്

കാസര്‍കോട് : (www.evisionnews.in)നായന്മാര്‍മൂല സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണപ്പിരിവ് നടത്തിയതിനെതിരെ എം എസ് എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി എംഎല്‍എക്കും ജില്ലാ കളക്ടര്‍ക്കും നല്‍കിയ പരാതിയില്‍ നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാന്‍ എം എസ് എഫ് കാസര്‍കോട് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇതേ വിഷയത്തില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ പണം തിരിച്ചു നല്‍കുന്നത് വരെ സമര രംഗത്ത് ഉണ്ടാകും. എം എസ് എഫ് വിഷയത്തെ ചര്‍ച്ചയാക്കിയതിന് ശേഷം പണം നല്‍കുന്നതിന് വിസമ്മതിച്ച ആളുകളില്‍ നിന്ന് പിരിവ് നടത്തുന്നതില്‍ നിന്നും മാനേജ്‌മെന്റ് പിന്നോട്ട് പോയത് തന്നെ എം എസ് എഫിന്റെ വിജയമാണെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ മറ്റു സ്‌കൂളുകളില്‍ സ്‌കൂള്‍ സ്‌റ്റോറുകളിലടക്കം പണപ്പിരിവ് നടത്തുന്നതിലും എം എസ് എഫ് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ അനസ് എതിര്‍ത്തോട് അദ്ധ്യക്ഷത വഹിച്ചു, ഹാഷിം ബംബ്രാണി, അസർ എതിര്‍ത്തോട്, ആസിഫ് ഉപ്പള, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, സലാം ബെളിഞ്ചം, നിസാം ഹിദായത്ത് നഗര്‍, സക്കീര്‍ ബദിയടുക്ക, അന്‍സാഫ് കുന്നില്‍, ത്വാഹ തങ്ങള്‍ ചേരൂര്‍, ഖലീല്‍ തുരുത്തി, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, അല്‍ത്താഫ് ബെള്ളൂര്‍, ഷാനവാസ് മാര്‍പ്പടുക്ക, സുഫൈദ് ചെങ്കള എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad