ഉപ്പള (www.evisionnews.in): മഞ്ചേശ്വരം നിയോജക മണ്ഡലത്തിലേക്ക് കഴിഞ്ഞസര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച പോളിടെക്‌നിക് മാറ്റി സ്ഥാപിക്കാനുളള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും പ്രസ്തുത തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു.
പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം ഒന്നുപോലുമില്ലാത്തതും വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്നതുമായ മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് മഞ്ചേശ്വരം താലൂക്ക് അനുവദിക്കപ്പെട്ടത്. ഇത് അടിസ്ഥാനമാക്കിയാണ് മണ്ഡലം എം.എല്‍.എയുടെ ആവശ്യപ്രകാരം പോളിടെക്‌നിക് അനുവദിച്ചത്. എന്നാല്‍ ഇതുവരെയായി ഇതിന്റെ യാതൊരു വിധപ്രവൃത്തിയും ആരംഭിച്ച് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ ഇടപെടലിലാണ് സ്ഥാപനം ജില്ലയിലെ തന്നെ പുതുതായി രൂപീകരിച്ച മറ്റൊരു താലൂക്കിലേക്ക് മാറ്റാനുളള ശ്രമം നടക്കുന്നതായി മനസിലായത്. ഇത് മഞ്ചേശ്വരത്തെ ജനങ്ങളോടുളളവെല്ലുവിളിയും കടുത്ത അവഹേളനവുമാണെന്നും ഈ നീക്കത്തെ ജനകീയ പ്രക്ഷോഭത്തിലൂടെ നേരിടുമെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments