കാസര്‍കോട്: (www.evisionnews.in) മംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗിനിരയാക്കുന്നു. രാവിലെ 7.40നും വൈകിട്ട് 4:40നുമുള്ള ട്രെയിന്‍ യാത്രയിലാണ് മൃഗീയമായ പീഡനത്തിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ വിധേയമാക്കുന്നത്. അക്രമികളുടെ ഭീഷണി ഭയന്ന് പല വിദ്യാര്‍ത്ഥികളും പരാതിപ്പെടുന്നില്ലെന്നതാണ് വസ്തുത. സംഭവത്തില്‍ റെയില്‍വെ പോലീസും ആന്റി റാഗിംഗ് സ്‌ക്വാഡും പല പ്രദമായി ഇടപെടണമെന്ന് എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് എം.എ നജീബ്, ജനറല്‍ സെക്രട്ടറി റൗഫ് ബായിക്കര എന്നിവര്‍ റെയില്‍വെ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments