കാസർകോട്:(www.evisionnews.in) പ്ലസ് വൺ മെരിറ്റ് സീറ്റുകളിൽ എയ്ഡഡ് സ്കൂളുകളിൽ മേനേജ്മെന്റ് നടത്തുന്ന പണപ്പിരിവ് എം എസ് എഫ് കാസർകോട് മണ്ഡലം കമ്മിറ്റി ജില്ലാ കളകടർ, എൻ എ നെല്ലിക്കുന്ന് എം എൽ എ, എ ജി സി ബഷീർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, റീജിയണൽ സപ്യൂട്ടി ഡയറകടർ എന്നിവർക്കും പരാതികൾ നൽകി.
മെരിറ്റ് ,കമ്യൂണിറ്റി, സ്പേർട്സ് ക്വാട്ടകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളിൽ നിന്ന് നിയമം ലംഘിച്ച് കൊണ്ട് ടി ഐ എച്ച് എസ് എസ് നായന്മാർ മൂല സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് മേനേജ്മെൻറ് വാങ്ങിയ 3000 രൂപ തിരിച്ച് വിദ്യാർത്ഥികൾക്ക് നൽകണമെന്നും ജില്ലയിലെ മറ്റു സ്കൂളുകളിൽ പണപ്പിരിവ് നടക്കുന്നുണ്ടെന്നും,നടപടി ഉടൻ ഉണ്ടാകണമെന്നും എംഎസ്എഫ് പരാതിയിൽ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി നവാസ് കുഞ്ചാർ, ട്രഷറർ സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗർ, സലാം ബെളിഞ്ചം, ഷാനാഥ് നെല്ലിക്കട്ട എന്നിവരാണ് കലക്ടറെ കണ്ട് പരാതി നൽകിയത്.
Post a Comment
0 Comments