കുമ്പള (www.evisionnews.in): കുമ്പള ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ചുമാറ്റുന്നു. ഇതിന്റെ ഭാഗമായി കെട്ടിടത്തില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ വ്യാപാരികള്‍ക്ക് നോട്ടിസ് നല്‍കി. കാലപ്പഴക്കംമൂലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് നേരത്തെ കുമ്പള ഗ്രാമപഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വ്യാപാരികള്‍ ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതേ തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും റമസാന്‍ വന്നതോടുകൂടി ഒരു മാസത്തേക്ക് കൂടി കച്ചവടം നടത്താന്‍ അനുവദിക്കുകയും ജൂണ്‍ 30നകം ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ എട്ടോളം വ്യാപാരികള്‍ ഇനിയും ഒഴിഞ്ഞുപോകാന്‍ തയാറായിട്ടില്ല. ഇതേതുടര്‍ന്ന് ഉടന്‍ കെട്ടിടം ഒഴിയണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പുണ്ഡരീകാക്ഷ വ്യാപാരികള്‍ക്ക് അന്ത്യശാസനമെന്ന നിലയില്‍ വീണ്ടും നോട്ടീസ് നല്‍കിയത്.
Post a Comment
0 Comments