കുമ്പള (www.evisionnews.in): കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ ഷിറിയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്. അപകടവിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെടുക്കുകയുമായിരുന്നു. പരിക്കേറ്റവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post a Comment
0 Comments