കോഴിക്കോട് : (www.evisionnews.in) കേരളത്തില്‍നിന്ന് ഭീകരസംഘടനയായ ഐഎസില്‍ (ഇസ്ലാമിക് സ്റ്റേറ്റ്) ചേര്‍ന്നു കൊല്ലപ്പെട്ട അഞ്ചുപേരില്‍ നാലുപേരെ തിരിച്ചറിഞ്ഞു. കേരളത്തില്‍നിന്നുള്ള രക്തസാക്ഷികള്‍ എന്ന പേരില്‍ അവരുടെ ദൃശ്യങ്ങളടങ്ങിയ വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്. മുര്‍ഷിദ് മുഹമ്മദ്, ഹഫീസുദീന്‍, യഹ്യ, ഷജീര്‍ അബ്ദുല്ല എന്നിവരാണു കൊല്ലപ്പെട്ടത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് സ്വദേശിയായ സിബിയാണ് ഇതെന്നാണു സൂചന. ഇവര്‍ കൊല്ലപ്പെട്ടതായി രണ്ടുമാസങ്ങള്‍ക്കുമുന്‍പു വീട്ടുകാര്‍ക്കു വിവരം ലഭിച്ചിരുന്നു.
അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ക്യാംപില്‍നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടെലഗ്രാം എന്ന സമൂഹമാധ്യമം വഴിയാണ് വിഡിയോ പ്രചരിപ്പിക്കുന്നത്. യുഎസ് അഫ്ഗാനിസ്ഥാനില്‍ നടത്തിയ ബോംബ് ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് അനുമാനം. കൂടുതല്‍ ആളുകള്‍ രക്തസാക്ഷികള്‍ ആകുന്നു, ആ പാതയിലേക്കു കൂടുതല്‍പ്പേരെ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരം വിഡിയോകള്‍ പ്രചരിപ്പിക്കുന്നു.
Post a Comment
0 Comments