ന്യൂദല്‍ഹി:(www.evisionnews.in)നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനോട് കേരളത്തില്‍ കയറരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കോയമ്പത്തൂര്‍ വിട്ടു പോകാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെടാതെ കൃഷ്ണദാസ് കേരളത്തില്‍ കയറരുതെന്നാണ് നിര്‍ദേശം.
ജിഷ്ണു പ്രണോയ്, ഷാഹിര്‍ ഷൌക്കത്തലി കേസുകളില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി. ചോദ്യം ചെയ്യലിനോ കേസ് ആവശ്യത്തിനോ മാത്രമേ കൃഷ്ണദാസ് കേരളത്തില്‍ കയറാന്‍ പാടുള്ളൂ. പാലക്കാട് പ്രവേശിക്കാന്‍ തനിക്ക് അനുമതി നല്‍കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല.
ജിഷ്ണു കേസ് അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സിബിഐയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments