Type Here to Get Search Results !

Bottom Ad

ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് മുന്നിട്ടിറങ്ങി കാസര്‍കോട് കെ.എം.സി.സി

ജിദ്ദ (www.evisionnews.in): പരിശുദ്ധ ഹജ്ജ് വേളയില്‍ അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം ചെയ്യുന്ന സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ ഭാഗമായി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ജിദ്ദ കാസര്‍കോട് ജില്ല കെ.എം.സി.സി ഒരുക്കങ്ങള്‍ തുടങ്ങി. അനാകിസ് മാര്‍സിന്‍ പ്ലാസയില്‍ നടന്ന ജിദ്ദ ജില്ല ഹജ്ജ് വളണ്ടിയര്‍ സംഗമം ആക്ടിഗ് പ്രസിഡണ്ട് റഹീം പള്ളിക്കരയുടെ അധ്യക്ഷതയില്‍ കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറല്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.
സൗദി അറേബിയയിലെ കെ.എം.സി.സി പ്രവര്‍ത്തകരെ സംബന്ധിച്ചെടുത്തോളം മറ്റെല്ലാ കാരുണ്യ പ്രവര്‍ത്തനത്തെക്കാളും മികച്ചു നില്‍ക്കുന്ന സാമൂഹ്യ സന്നദ്ധ സേവനമാണ് ഹജ്ജ് വേളയിലെ വളണ്ടിയര്‍ സേവനം. പ്രവാസ ജീവിതം അവസാനിച്ചാലും അവന്റെ ഓര്‍മകളില്‍ എന്നെന്നും കാത്തുസൂക്ഷിക്കാവുന്ന നിരവധി സേവന മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹജ്ജ് സേവന രംഗമെന്ന് അന്‍വര്‍ ചേരങ്കൈ പറഞ്ഞു.
ജില്ലയില്‍ നിന്നും നൂറ്റമ്പതോളം വളണ്ടിയര്‍മാരെ അയക്കാന്‍ യോഗം തീരുമാനിച്ചു. ഇബ്രാഹിം ഇബ്ബു മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല ചന്തേര, കെ.എം ഇര്‍ഷാദ്, സമീര്‍ ചേരങ്കൈ, ബഷീര്‍ ബായാര്‍, നസീര്‍ പെരുമ്പള, ജമാല്‍ കുമ്പള, ഹനീഫ് മഞ്ചേശ്വരം, സഫീര്‍ പെരുമ്പള, ഗഫൂര്‍ ബെദിര, ബുനിയാം മേല്‍പറമ്പ്, യാസീന്‍ ചിത്താരി സംസാരിച്ചു. ആക്ടിംഗ് സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതവും ജാഫര്‍ എരിയാല്‍ നന്ദിയും പറഞ്ഞു.
ജില്ലയിലെ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി റഹീം പള്ളിക്കര, ബഷീര്‍ ബായാര്‍, ഹനീഫ് മഞ്ചേശ്വരം, കെഎം ഇര്‍ഷാദ്, ഗഫൂര്‍ ബെദിര, നസീര്‍ പെരുമ്പള, ബുനിയാം ഒറവങ്കര, ഫൈസല്‍ കൊളവയല്‍, അബ്ദുള്ള ചെന്തേര, സഫീര്‍ തൃക്കരിപ്പൂര്‍ എന്നിവരെ മണ്ഡലം കോ-ഓഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad