കാസർകോട്:(www.evisionnews.in) നഴ്സുമാരുടെ ന്യായമായ സമരത്തെ കരിനിയമങ്ങളുപയോഗിച്ചു നേരിടാനുള്ള ശ്രമങ്ങളെ കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് മുസ്ലിം ലിഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ മുന്നറിയിപ്പ് നൽകി. കാസർകോട് പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള സമരപന്തൽ സന്ദർശിച്ച് ഖമറുദ്ദീൻ മുസ്ലിം ലീഗിന്റെ ഐക്യദാർഢ്യം അറിയിച്ചു. ഹോസ്പിറ്റൽ മാനേജ്മെന്റ് നഴ്സിംഗ് വിദ്യാർത്ഥികളെ ഉപയോഗിച്ചു നടത്തിക്കൊണ്ടുപോകാനുള്ള ശ്രമം അപലപനീയമാണ്.പനിയും, പകർച്ചവ്യാധിയും,പടരുന്ന സാഹചര്യം നഴ്സുമാരുടെ സേവനം അനിവാര്യമായ സന്ദർഭമാണ്.മുഖ്യമന്ത്രി ഇടപെട്ട് സമരംഅവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. തൊഴിലാളി വർഗ്ഗത്തോടൊപ്പം നൽകേണ്ടുന്ന പാർട്ടികൾ ഭരിക്കുമ്പോൾ മാന്യമായ
ശമ്പള വർധനവ് തേടി നേഴ്സുമാർ നടത്തുന്ന ന്യായമായ സമരം ഇത്രയും നീണ്ടുപോയത് ദൗർഭാഗ്യകരമാണ്.കണ്ണൂർ ,കാസർകോട് ജില്ലയിൽ ഇപ്പോഴും സമരം ശക്തമായി നടക്കുകയാണ്.ജില്ലാ ഭരണകൂടങ്ങൾ ഇത് അവസാനിപ്പിക്കാൻ മുൻകൈഎടുക്കണമെന്നും ഖമറുദീൻ അഭ്യാർത്ഥിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷിർ ഖമറുദ്ദീൻ നൊപ്പമുണ്ടായിരുന്നു.
Post a Comment
0 Comments