ഉദുമ:(www.evisionnews.in) ദുബൈ കാസർകോട് ജില്ലാ കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഗവ: ആസ്പത്രികളിൽ വാട്ടർ കൂളർ നൽകുന്നതിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിക്ക് അനുവദിച്ച വാട്ടർ കൂളർ ഉദുമ ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ സമർപ്പിച്ചു .
ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് കെ.എം.സി.സി നടത്തി കൊണ്ടിരിക്കുന്നതെന്ന് എൻ.എ നെല്ലിക്കുന്ന് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനം നടത്തുമ്പോൾ മുസ് ലിം ലീഗും കെ.എം.സി.സിയും ജാതി, മതം, രാഷ്ട്രീയം എന്നിവ ഒരു തടസ്സമല്ല .വീടുകളില്ലാത്ത ഒരു പാട് പാവങ്ങൾക്ക് കെ.എം.സി.സി കാരുണ്യ ഭവനം ഒരുക്കി കൊടുത്തിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു.
ചടങ്ങിൽ ദുബൈ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു.ഉദുമ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എം.എച്ച്.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു ,മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കർ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദലി, ഡോ.സി വേണു, ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രഭാകരൻ തെക്കേക്കര, കെ .സന്തോഷ് കുമാർ, സൈനബ അബൂബക്കർ , മെമ്പർമാരായ ഹമീദ് മാങ്ങാട്, കാപ്പിൽ മുഹമ്മദ് പാഷ, ചന്ദ്രൻ നാലാം വാതുക്കൽ, ഖത്തർ കെ.എം.സി.സി ജില്ലാ ജനറൽ സെക്രട്ടറി സാദിഖ് പാക്യാര, ദുബൈ കെ.എം.സി.സി നേതാക്കളായ റഷീദ് ഹാജി കല്ലിങ്കാൽ, ടി.ആർ.ഹനീഫ കെ.പി.അബ്ബാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വാസു മാങ്ങാട്, ഷംസുദ്ദീൻ ഓർബിറ്റ്, പാറയിൽ അബൂബക്കർ ,കരീം നാലാംവാതുക്കൽ, കെ.കെ.ഷാഫി കോട്ടക്കുന്ന്, സുബൈർ കേരള, എ.എം.ഇബ്രാഹിം, എച്ച്.എ ഗോവിന്ദൻ, യു.എം ഷെരീഫ് റഊഫ് ഉദുമ,അനീസ് പടിഞ്ഞാർ, ജൗഹർ ഉദുമ, ടി.വി.മുഹമ്മദ് കുഞ്ഞി, യാസർ നാലാംവാതുക്കൽ, സി.കെ.മുഹമ്മദ് കുഞ്ഞി, താജുദ്ദീൻ കോട്ടിക്കുളം, ഹംസ ദേളി, മൂലയിൽ മൂസ, ബഷീർ പാക്യാര, അസ്ലം പാക്യാര , ബി.പി. കാദർ, ഷംസുദ്ദീൻ മുക്കുന്നോത്ത് പ്രസംഗിച്ചു.
Post a Comment
0 Comments