കാസർകോട്:(www.evisionnews.in) സോഷ്യല്‍ മീഡിയയില്‍ തരംഗമായി കാസര്‍കോട്ടെ യുവാക്കളുടെ മലയാളം മാഷപ്പ്. തളങ്കര കെ കെ പുറത്തെ അബ്ദുല്‍ ആദില്‍, അടുക്കത്ത്ബയലിലെ ഫര്‍സീന്‍ അബ്ദുല്ല, ചൗക്കിയിലെ സഫ്ത്തര്‍ ഹഫീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച മാഷപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
48 മണിക്കൂർ കൊണ്ട് 13 ലക്ഷത്തിലധികം ആളുകളാണ് ഈ ഗാനം നവമാധ്യമങ്ങളായ യൂടൂബ്, ഫേസ്‌ബുക്ക് തുടങ്ങിയവയിലൂടെ കണ്ടത്.വീഡിയോ ഗാനത്തിന്റെ സോഷ്യൽ മീഡിയ പ്രൊമോഷന് ചുക്കാൻ പിടിച്ചത് തളങ്കര കെകെ പുറത്തെ മുബഷിർ എം എയാണ്.ദുബായിൽ ഇശൽസ് എന്ന ഓൺലൈൻ വസ്ത്ര വ്യാപാരം സോഷ്യൽ മീഡിയയിൽ മാർക്കറ്റ് ചെയ്‌തതിലുള്ള പരിചയസമ്പത്തുമായാണ് ഈ 22 വയസുകാരൻ തന്റെ തന്നെ സുഹൃത്തുക്കളുടെ മാഷപ്പിന്റെ പ്രൊമോഷൻ ഏറ്റെടുത്തത്.
വ്യത്യസ്തമായ 14 മലയാളം പാട്ടുകള്‍ ജസ്റ്റിന്‍ ബീബറുടെ ഡെസ്പാസിറ്റോ ശൈലിയില്‍ മാഷപ്പ് ചെയ്തുകൊണ്ടാണ് യുവാക്കൾ സംഗീതാസ്വാദകരുടെ മനം നിറച്ചത്. ഫര്‍സീനും സഫ്ത്തറും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ആദിലാണ് പാട്ടുകള്‍ ക്രമീകരിക്കുകയും വീഡിയോ എഡിറ്റിംഗ് നടത്തിയത്.
ജോമോന്റെ സുവിശേഷങ്ങളിലെ നോക്കി നോക്കി നിന്നു, പുലിവാല്‍ കല്യാണത്തിലെ ആരു പറഞ്ഞു, കാറ്റു വന്നു വിളിച്ചപ്പോള്‍ എന്ന സിനിമയിലെ കാറ്റേ നീ വീശരുതിപ്പോള്‍, കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ടു, ഹണി ബീയിലെ നേരാണെ നമ്മടെ കൊച്ചി, സക്കറിയ്യയുടെ ഗര്‍ഭിണിയിലെ വെയില്‍ ചില്ല പൂക്കുംനാളില്‍, ഓളങ്ങളിലെ തുമ്പി വാ തുമ്പ കുടത്തില്‍, സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ എത്രയോ ജന്മമായി, സ്വപ്‌നക്കൂടിലെ കറുപ്പിനഴക്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ ചാന്തുപൊട്ടും ചങ്കേലസും, മേലെ മാനത്ത്, ഉസ്താദ് ഹോട്ടലിലെ വാതിലില്‍, മിന്നാരത്തിലെ നിലാവെ മായുമോ തുടങ്ങിയ പാട്ടുകളാണ് മാഷപ്പില്‍ ഉള്‍പെടുത്തിയത്.
keywords-despasito-kasaragod-mashup
Post a Comment
0 Comments