Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണത്തിനെതിരെ എം എസ് എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസർകോട്:(www.evisionnews.in)മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണം അവസാനിപ്പിക്കുക അന്യായമായ ഫീസ് വർധനവ് പിൻവലിക്കുക, എന്നി അവശ്യങ്ങൾ ഉന്നയിച്ച് എം.എസ്.എഫ് കാസർകോട് ജില്ല കമ്മിറ്റി കലക്ട്രറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.സാശ്രയ മുതലാളിമാരുടെ ദല്ലാളാവുന്ന സർക്കാർ നിലപാട് തിരുത്തുകയും
മിടുക്കരും സാധാരണക്കാരുമായ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളിൽ ശക്തമായ പ്രതിഘാതം സർക്കാർ നേരിടേണ്ടി വരും. വിദ്യർത്ഥി വിരുദ്ധ നിലപാടുകളുമായി മത്സരിക്കുകയാണ് അരോഗ്യ വകുപ്പും വിദ്യാഭ്യസ വകുപ്പും. ഇത് കണ്ടിലെന്ന് നടിക്കുന്ന എസ്.എഫ്.ഐ യുടെ നിലാപാടുകൾ വിദ്യർത്ഥികളോട് നടത്തുന്ന വഞ്ചനയും ഇരട്ടതാപ്പുമാണ് എന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട്എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി പറഞ്ഞു ജില്ലാ പ്രസിഡന്റ് അബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു യുത്ത് ലീഗ് ജില്ല പ്രസിഡന്റ് അഷ്റഫ് എടനീർ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ആക്ടിങ്ങ് സെക്രട്ടറി നഷാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. ഇർഷാദ് മൊഗ്രാൽ . മുഹമ്മദ് കുഞ്ഞി ഉളുവാർ, അസ്ഹറുദ്ദീൻ എതിർതോട്, ആസിഫ് ഉപ്പള, ജാബിർ തങ്കയം , ഖാദർ ആലൂർ, ഗോൾഡൻ റഹ്മാൻ, അനസ് എതിർ തോട്, സിദ്ദീഖ് മഞ്ചേശ്വരം, നവാസ് കുഞ്ചർ, സവാദ് അംഗഡി മൊഗർ, സഹദ് ബാങ്കോട്, റഹിം പള്ളം, ഷറഫുദ്ദീൻ തങ്ങൾ ,നവാസ് ചെമ്പിരിക്ക, ഷാനി നെല്ലിക്കട്ട,അൻസാഫ് കുന്നിൽ, ഇജാസ് പി വി , ബിലാൽ പരവനടുക്കം, നൂഹ് മാൻ ചെമ്മനാട് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad