ന്യൂദല്‍ഹി (www.evisionnews.in): കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായവരില്‍ അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലബാര്‍ മേഖലയില്‍ നിന്ന് ഐ.എസ് ബന്ധം ആരോപിച്ച് കാണാതായവരില്‍ അഞ്ച് പേര്‍ സിറിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് ഇന്റലിജന്‍ ബ്യൂറോയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കണ്ണൂര്‍, ചാലാട്, കോഴിക്കോട് വടകര, മലപ്പുറം കൊണ്ടോട്ടി, പാലക്കാട് കഞ്ചിക്കോട്, മലപ്പുറം വണ്ടൂര്‍, എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് സ്വദേശിയായ ഒരാള്‍ സിറിയയില്‍ കഴിഞ്ഞ മാസമുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ നാല് പേര്‍ അഫ്ഗാനിസ്ഥാനില്‍ വച്ച് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മൂന്നു പേരും കാസര്‍കോട് പടന്ന സ്വദേശികളാണ്.
Post a Comment
0 Comments